കാൺപുർ: സാമുദായിക സൗഹാർദത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശം പകർന്ന് മുസ്ലിം അധ്യാപികയുടെ രാമായണ വിവർത്തനം. യു.പിയിലെ കാൺപുരിൽനിന്നുള്ള ഗ്രന്ഥകാരിയും അധ്യാപികയുമായ മഹി തലത്ത് സിദ്ദീഖിയാണ് രാമായണം ഉർദുവിലേക്ക് പരിഭാഷപ്പെടുത്തിയത്. രണ്ടു വർഷം ഇതിനായി അവർ നീക്കിവെച്ചു.
രാമായണത്തിെൻറ നല്ല വശങ്ങൾ കൂടുതൽ മുസ്ലിംകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഇൗ ദൗത്യത്തിന് തുനിഞ്ഞതെന്ന് അവർ പറഞ്ഞു. ബദ്രി നാരായൺ തിവാരി എന്ന കാൺപുരുകാരനിൽനിന്നാണ് ഇതിഹാസ കാവ്യത്തിെൻറ പതിപ്പ് മഹിക്ക് ലഭിച്ചത്. മുസ്ലിംകൾക്കു കൂടി പ്രാപ്യമാക്കുംവിധം ഇത് ഉർദുവിലേക്ക് മൊഴിമാറ്റാൻ അദ്ദേഹം നിർദേശിക്കുകയായിരുന്നു.
എല്ലാ മതഗ്രന്ഥങ്ങളെയും പോലെത്തന്നെ രാമായണവും സമാധാനത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശം ലോകത്തിന് പകർന്നുനൽകുന്നതായി മഹി പറയുന്നു. ഇത് ഉർദുവിലേക്ക് പരിഭാഷപ്പെടുത്തിക്കഴിഞ്ഞപ്പോൾ താൻ ഏറെ സേന്താഷം അനുഭവിക്കുന്നതായും അവർ അറിയിച്ചു. മൂലഗദ്യത്തിെൻറ തനത് അർഥത്തിൽനിന്ന് മാറ്റം വരാത്ത വിധത്തിൽതെന്ന പരിഭാഷെപ്പടുത്തുന്നതിനാണ് ഉൗന്നൽ നൽകിയത്. ഏഴു പുസ്തകങ്ങൾ നേരത്തേ രചിച്ചിട്ടുണ്ട് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.