ലക്നോ: നിക്കാഹ് ഹലാലയിൽ നിന്ന് രക്ഷപ്പെടാൻ മുസ് ലിം സ്ത്രീകൾ ഹിന്ദുക്കളെ വിവാഹം കഴിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. മുത്തലാക്കും നിക്കാഹ് ഹലാലയും സാമൂഹ്യ തിന്മകളായാണ് മുസ് ലിം സ്ത്രീകൾ കരുതുന്നതെന്നും വി.എച്ച്.പി നേതാവ് പറഞ്ഞു.
ഹിന്ദുമതത്തിലേക്ക് വരുന്നതോടെ മുസ് ലിം സ്ത്രീകളുെട ഭയം ഇല്ലാതാകും. സ്ത്രീകൾ ജീവിതം നശിപ്പിച്ച് കളയരുത്. ഹിന്ദുക്കളെ നിങ്ങൾക്ക് വിവാഹം കഴിക്കാം. മൂല്യങ്ങൾ പിന്തുടരുന്ന മിടുക്കരായ ആൺകുട്ടികളെ നിങ്ങൾക്ക് ലഭിക്കും. എല്ലാവരെയും ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്യുന്നു. താൻ സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നും സ്വാധി പ്രാചി വ്യക്തമാക്കി.
കാൻവാർ യാത്രക്കിടെ മുസ് ലിം പള്ളികളിലെ ശബ്ദോപകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സ്വാധി പ്രാചി ആവശ്യപ്പെട്ടു. 2013ലെ മുസാഫർ നഗർ കലാപവുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രസംഗ കേസ് പിൻവലിക്കണമെന്നും സാധ്വി പ്രാചി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.