ന്യൂഡൽഹി: സി.എ.എയുടെ പേരിൽ മുസ്ലിംകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന പ്രസ്താവനയുമായി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. മുസ്ലിം ജനസംഖ്യയെ ഇല്ലാതാക്കാനാണ് നിയമമെന്ന് അവർ തെറ്റിദ്ധരിച്ചു. അവരുടെ ഇൗ തെറ്റിദ്ധാരണ മുതലെടുത്ത് ചിലർ കലാപമുണ്ടാക്കാൻ ശ്രമിച്ചു. പ്രതിഷേധത്തിെൻറ പേരിൽ നടന്നത് ആസൂത്രിതമായ അക്രമമാണെന്നും ഭാഗവത് പറഞ്ഞു.
എതെങ്കിലുമൊരു ജനവിഭാഗത്തിന് എതിരല്ല സി.എ.എ. എന്നാൽ മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. ഇത് മുതലെടുത്ത് ചിലർ മുസ്ലിംകളുടെ ആശങ്കകൾക്ക് ഇന്ധനം പകർന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് സി.എ.എ പാസാക്കിയത്. ഒരാളുടെയും പൗരത്വം നിയമം ഇല്ലാതാക്കില്ല. മതപരമായ വിവേചനം നേരിടുന്ന രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് പൗരത്വം നൽകുന്നതാണ് നിയമമെന്നും ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.