മുസ്‍ലിംകൾ അസമിൽ ന്യൂനപക്ഷമല്ല; കശ്മീർ ആവർത്തിക്കില്ലെന്ന് ഉറപ്പുതരണം -അസം മുഖ്യമന്ത്രി

അസമിലെ ജനസംഖ്യയുടെ 35 ശതമാനവും മുസ്ലീംകളാണെന്നും വടക്കുകിഴക്കൻ സംസ്ഥാനത്ത് അവരെ ന്യൂനപക്ഷമായി കണക്കാക്കാനാവില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 'ദി കശ്മീർ ഫയൽസ്' എന്ന സിനിമ കാണാൻ സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി അനുവദിച്ചിരുന്നു അസം സർക്കാർ. 1990ലെ കശ്മീരി ഹിന്ദുക്കളുടെ പലായനം 'ദി കശ്മീർ ഫയൽസ്' എന്ന ബോളിവുഡ് സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെ അസം മാറുമോ എന്ന ഭയം മറ്റ് സമുദായങ്ങൾക്കുണ്ടെന്നും അവരുടെ ഭയം അകറ്റുന്നത് സംസ്ഥാനത്തെ മുസ്ലിംകളുടെ കടമയാണ് എന്നും ശർമ കൂട്ടിച്ചേർത്തു.

'ഇന്ന് മുസ്‍ലിം സമുദായത്തിൽ നിന്നുള്ള ആളുകൾ പ്രതിപക്ഷ നേതാക്കളും എം.എൽ.എമാരുമാണ്. തുല്യ അവസരവും അധികാരവും ഉള്ളവരാണ്. അതിനാൽ, അത് ഉറപ്പാക്കേണ്ടത് അവരുടെ കടമയാണ്. ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും, അവരുടെ ഭൂമി കയ്യേറില്ല എന്നീ കാര്യങ്ങൾ അവർ ഉറപ്പ​ുവരുത്തണം. ആറാം ഷെഡ്യൂൾ പ്രദേശത്ത് താമസിക്കുന്ന ആദിവാസികളുടെ ഭൂമി കയ്യേറേണ്ടതില്ല. മുസ്‍ലിംകൾ ആ ഭൂമിയിൽ സ്ഥിരതാമസമാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം' -അസം അസംബ്ലിയുടെ ബജറ്റ് സമ്മേളനത്തിൽ ഗവർണറുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കവെ ശർമ്മ പറഞ്ഞു. അസമിലെ ജനസംഖ്യയുടെ 35 ശതമാനം വരുന്ന മുസ്ലീംകൾ ആയതിനാൽ ഇവിടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അവരുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അസമീസ് ജനത ഭയത്തിലാണ്. സംസ്‌കാരവും നാഗരികതയും സംരക്ഷിക്കപ്പെടുമോ എന്ന ഭയമുണ്ട്. സൗഹാർദ്ദം രണ്ട് വഴിയുള്ള ഗതാഗതമാണ്. മുസ്‍ലിംകൾ ശങ്കരി സംസ്‌കാരത്തിന്റെ സംരക്ഷണത്തെക്കുറിച്ചും സത്രിയ സംസ്‌കാരത്തെക്കുറിച്ചും സംസാരിക്കട്ടെ. അവിടെ സൗഹാർദമുണ്ടാകും. പത്ത് വർഷം മുമ്പ് ഞങ്ങൾ ന്യൂനപക്ഷമായിരുന്നില്ല. ഇപ്പോൾ ഞങ്ങളാണ് ന്യൂനപക്ഷം' -ശർമ്മ കൂട്ടിച്ചേർത്തു.

Tags:    
News Summary - Muslims Not Minority In Assam, Says Chief Minister, Invokes Kashmiri Hindus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.