അയോധ്യ: ബാബരി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും രാമക്ഷേത്ര നിർമാണ പ്രവൃത്തിയുടെ ഭൂമിപൂജ ചടങ്ങിലേക്ക് ക്ഷണിച്ച് ആദരിക്കണമെന്ന് ഹിന്ദുത്വ പാർട്ടി നേതാവ്. ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംബന്ധിക്കുന്ന ചടങ്ങിൽ നാല് ശങ്കരാചാര്യന്മാരെ കൂടി ക്ഷണിക്കണെമന്നും ഹിന്ദു ധർമസേന അധ്യക്ഷൻ സന്തോഷ് ദുബെ ആവശ്യപ്പെട്ടു.
പള്ളി തകർത്ത കേസിൽ മുഖ്യ പ്രതികളിൽ ഒരാൾകൂടിയാണ് ദുബെ. കേസിലെ 32 പ്രതികളെയും പള്ളി തകർക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട കർസേവകരുടെ ബന്ധുക്കളെയും ചടങ്ങിൽ ആദരിക്കണം. പള്ളി തകർത്തില്ലായിരുന്നുവെങ്കിൽ സുപ്രീംകോടതി വിധി രാമക്ഷേത്ര നിർമാണത്തിന് അനുകൂലമാകില്ലായിരുന്നു.
കർസേവകരെ ക്ഷണിച്ചിട്ടില്ലെങ്കിൽ അത് രാമജന്മഭൂമി ട്രസ്റ്റിെൻറ അഹങ്കാരമായി മാത്രമേ കാണാനാകൂ. അവരെ ക്ഷണിക്കാതെ ചടങ്ങ് പൂർണമാകില്ല -സന്തോഷ് ദുബെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.