ന്യൂഡൽഹി: റഫാൽ, മുത്തലാഖ് വിഷയങ്ങളിൽ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടിനെതിരെ എൻ. ഡി.എ സഖ്യത്തിലെ പ്രമുഖ കക്ഷികൾ. ഭരണമുന്നണി നേരിടുന്ന ഇൗ പ്രതിസന്ധിമൂലം രാജ്യസഭയ ിൽ മുത്തലാഖ് ബില്ലുമായി മുന്നോട്ടുപോകാൻ സർക്കാറിന് കഴിഞ്ഞില്ല. ലോക്സഭയിൽ റ ഫാൽ ചർച്ച പൂർത്തിയായതുമില്ല. മുത്തലാഖ് ബിൽ തിരക്കിട്ടു പാസാക്കുന്നതിനെതിരെ ബിഹ ാറിലെ സഖ്യകക്ഷിയായ ജനതാദൾ-യുവാണ് രംഗത്തുവന്നത്. ബിൽ വിശദപഠനത്തിന് സെലക്ട ് കമ്മിറ്റിക്ക് വിടണമെന്നാണ് അവരുടെ നിലപാട്.
വോെട്ടടുപ്പ് ഉണ്ടായാൽ ബില്ലിെന എതിർത്ത് വോട്ടു ചെയ്യുമെന്നും പാർട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തിെൻറ ചെറുത്തുനിൽപിന് അത് പുതിയ ശക്തിപകർന്നു. മൂന്നാം ദിവസവും മുത്തലാഖ് ബിൽ രാജ്യസഭയിൽ സർക്കാർ മുന്നോട്ടു നീക്കിയതുമില്ല. മുസ്ലിംവിരുദ്ധമാണ് മുത്തലാഖ് ബില്ലെന്നാണ് നിതീഷ്കുമാർ നയിക്കുന്ന ജെ.ഡി.യു ചൂണ്ടിക്കാട്ടിയത്.
ബിഹാറിലെ 16 ശതമാനം വരുന്ന മുസ്ലിംകളുടെ പിന്തുണ മുൻകാല നിലപാടുകൾക്കിടയിൽ നിതീഷ്കുമാർ സമ്പാദിച്ചിരുന്നു. അതിൽ കുറെ വോെട്ടങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ സമ്പാദിക്കാമോ എന്ന അന്വേഷണം കൂടിയാണ് ജെ.ഡി.യു നടത്തുന്നത്. റഫാൽ ചർച്ച ലോക്സഭയിൽ രണ്ടാം ദിവസം മുന്നോട്ടുപോയില്ല. എ.െഎ.എ.ഡി.എം.കെക്കാർ ഉയർത്തുന്ന നടുത്തള പ്രതിഷേധത്തിെൻറ പേരിലായിരുന്നു ഇത്.
റഫാലിൽ സംയുക്ത പാർലമെൻററി സമിതി അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോടു യോജിച്ചാണ് കഴിഞ്ഞദിവസെത്ത ചർച്ചയിൽ പ്രധാന സഖ്യകക്ഷിയായ ശിവസേന ലോക്സഭയിൽ സംസാരിച്ചത്. എൻ.ഡി.എ ഏതെങ്കിലും പാർട്ടിയുടെ കുത്തകയല്ലെന്ന് ശിവസേനാംഗം സഞ്ജയ് റാവത്ത് ഒരു അഭിമുഖത്തിൽ തുറന്നടിക്കുകയും ചെയ്തു. റഫാലിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തിരിച്ചടി നേരിട്ടശേഷം സഖ്യകക്ഷികൾക്കിടയിൽ പുകയുന്ന അസ്വസ്ഥതയാണ് ഒന്നിനുപിറകെ ഒന്നായി പുറത്തുവരുന്നത്. ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന ആർ.എൽ.എസ്.പി സഖ്യം വിട്ട് കോൺഗ്രസിനൊപ്പം ചേർന്നു. ബിഹാറിലെ മറ്റൊരു സഖ്യകക്ഷിയായ രാംവിലാസ് പാസ്വാെൻറ ലോക്ജനശക്തി പാർട്ടിയെ അനുനയിപ്പിക്കാൻ ആറു ലോക്സഭ സീറ്റ് വിട്ടു കൊടുക്കേണ്ടിവന്നു. യു.പിയിലെ സഖ്യകക്ഷി അപ്നാദളും ബി.ജെ.പിയോട് ഉടക്കി നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.