ചെന്നൈ: കോയമ്പത്തൂർ നഗരത്തിൽ പട്ടാപ്പകൽ ‘മുത്തൂറ്റ് മിനി’ ഫിനാൻസിൽ രണ്ടു കോടി രൂ പയുടെ സ്വർണം കൊള്ളയടിക്കെപ്പട്ടു. മുഖംമൂടി ധരിച്ച യുവാവ് സ്ഥാപനത്തിൽ അതിക്ര മിച്ചുകയറി വനിത ജീവനക്കാരികളായ രണ്ടുപേരെ മർദിച്ചവശരാക്കിയാണ് കൊള്ളയടിച് ചത്. ശനിയാഴ്ച ൈവകീട്ട് നാലിന് കോയമ്പത്തൂർ രാമനാഥപുരം ജങ്ഷനിലെ വ്യാപാര സമു ച്ചയ കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.
35 വയസ്സ് തോന്നിക്കുന്ന മുഖംമൂടിധരിച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. കോയമ്പത്തൂർ പോത്തന്നൂർ രേണുക (28), ശെൽവപുരം ദിവ്യ (23) എന്നിവരാണ് ആക്രമണത്തിന് ഇരയായ ജീവനക്കാർ. അടിയേറ്റു വീണ ഇരുവരുടെയും മുഖത്തേക്ക് സ്പ്രേ അടിച്ച് അബോധാവസ്ഥയിലാക്കുകയായിരുന്നു. അതിനിടെ പ്രതി താക്കോൽ കൈക്കലാക്കി ലോക്കറിൽ സൂക്ഷിച്ചിരുന്ന 812 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കൊള്ളയടിച്ച് രക്ഷപ്പെട്ടു. ലോക്കറുമായി ഘടിപ്പിച്ച അലാറം പ്രവർത്തനരഹിതമായിരുന്നു. പിന്നീട് ബോധം തെളിഞ്ഞതിനു ശേഷം ജീവനക്കാരികൾ വിവരം മേലധികാരികളെ അറിയിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യത്തിൽ യുവാവ് തൂവാല കൊണ്ടാണ് മുഖം മൂടിക്കെട്ടിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സമീപത്തെ സി.സി.ടി.വി കാമറകളും പൊലീസ് പരിശോധിച്ചു. മുൻ പരിചയമുള്ളവർക്കു മാത്രമേ ഇത്തരം ലോക്കറുകൾ അനായാസമായി തുറക്കാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
പ്രതി മുൻ ജീവനക്കാരനാവാനും സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. വനിത ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരുകയാണ്. കേസന്വേഷണത്തിനായി പൊലീസ് അഞ്ച് പ്രത്യേക ടീമുകളെ നിയോഗിച്ചു.
അതിനിടെ ശനിയാഴ്ച രാവിലെ മുതൽ സ്വർണപണ്ടം പണയംവെച്ച ഇടപാടുകാർ സ്ഥാപനത്തിന് മുന്നിൽ തടിച്ചുകൂടി ബഹളംവെച്ചു. ഇവരെ പൊലീസ് ഉദ്യോഗസ്ഥർ സമാധാനിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.