ചെന്നൈ: ജെ.എൻ.യു സർവകലാശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദലിത് ഗവേഷക വിദ്യാർഥി മുത്തുകൃഷ്ണ (27)െൻറ കുടുംബത്തിന് തമിഴ്നാട് സർക്കാർ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി മരണത്തിൽ അനുശോചിച്ചു. മൃതദേഹം ഡൽഹിയിൽനിന്ന് സ്വദേശമായ സേലത്തേക്ക് സംസ്ഥാന സർക്കാറിെൻറ ഉത്തരവാദിത്തത്തിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സി.ബി.െഎ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. തിരുപ്പൂർ സ്വദേശിയും ഡൽഹി എയിംസ് വിദ്യാർഥിയുമായ സരവണൻ കഴിഞ്ഞ വർഷം ജൂലൈയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണം നടത്തിയിട്ടില്ല. മുത്തുകൃഷ്ണെൻറ മരണം സി.ബി.െഎ അന്വേഷിക്കണമെന്ന് അണ്ണാ ഡി.എം.കെ ശശികല വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ, ഡി.എം.ഡി.കെ അധ്യക്ഷൻ വിജയകാന്ത്, വി.സി.കെ അധ്യക്ഷൻ തിരുമാളവൻ, പാട്ടാളി മക്കൾ കക്ഷി നേതാവ് ഡോ. അൻപുമണി രാംദാസ് എം.പി, ബി.ജെ.പി സംസ്ഥാന അധ്യക്ഷ ഡോ. തമിഴിസൈ സൗന്ദർരാജൻ എന്നിവർ ആവശ്യപ്പെട്ടു. ദലിത് സംഘടനകളും വിദ്യാർഥി സംഘടനകളും പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.