രാജ്യസഭ എം.പിമാരുടെ സസ്​പെൻഷൻ; ജനാധിപത്യത്തി​െൻറ വായടപ്പിക്കാൻ ശ്രമിക്കുന്നുവെന്ന്​ രാഹുൽ

ന്യൂഡൽഹി: കാർഷിക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ടു എം.പിമാരെ സസ്പെൻഡ്​ ചെയ്​തത്​ ഇന്ത്യയിലെ ജനാധിപത്യത്തി​െൻറ വായടപ്പിക്കാൻ ശ്രമിക്കുന്നതി​െൻറ തെളിവാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

​സി.പി.എമ്മി​െൻറ കേരളത്തിൽനിന്നുള്ള എം.പിമാരായ കെ.കെ. രാഗേഷ്​, എളമരം കരീം, തൃണമൂൽ കോൺഗ്രസി​െൻറ ഡെറിക്​ ഒബ്രിയാൻ, ദോല സെൻ, കോൺഗ്രസി​െൻറ രാജു സതവ്​, റിപുൻ ബോറ, സഈദ്​ നാസിർ ഹുസൈൻ, എ.എ.പിയുടെ സഞ്​ജയ്​ സിങ്​ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​.

'ജനാധിപത്യത്തി​െൻറ വായടപ്പിക്കൽ തുടരുന്നു. ആദ്യം നിശബ്​ദമായിരിക്കുകയും പിന്നീട്​ എം.പിമാരെ പാർലമെൻറിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്യുകയും കരി നിയമങ്ങളെക്കുറിച്ചുള്ള കർഷകരുടെ ആശങ്കകളുടെ നേർക്ക്​ കണ്ണടക്കുകയും ​െചയ്യുന്നു. ഈ സർവജ്ഞ സർക്കാറി​െൻറ അനന്തമായ ധാർഷ്​ട്യം രാജ്യമെമ്പാടും സാമ്പത്തിക ദുരന്തം കൊണ്ടുവന്നു' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ഞായറാഴ്​ച ബില്ലുകൾ പാസാക്കാനായി രാജ്യസഭ ചേരുന്ന സമയം നീട്ടിയതിൽ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയും ഉപാധ്യക്ഷൻ ഹരിവൻഷി​ന്​ അടുത്തെത്തി മൈക്ക്​ തട്ടിപ്പറിച്ച്​ ബിൽ കീറി എറിയുകയും ചെയ്​തിരുന്നു. പിന്നീട്​ ബഹളത്തെ തുടർന്ന്​ സഭാനടപടികൾ പത്തുമിനിട്ട്​ നിർത്തിവെച്ചു. പിന്നീട്​ പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾ ശബ്​ദവോ​ട്ടോടെ തള്ളി കാർഷിക ബില്ലുകൾ പാസാക്കുകയായിരുന്നു. തുടർന്ന്​ മറ്റു പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയും ചെയ്​തു. ഇൗ പശ്ചാത്തലത്തിൽ ചെയർമാൻ വെങ്കയ്യ നായിഡു എം.പിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

Latest Video

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.