ന്യൂഡൽഹി: മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾക്കെതിരായ ജാമ്യമില്ലാ വാറൻറ് കീഴ്കോടതി റദ്ദാക്കി. 2013ലുണ്ടായ മുസഫര്‍നഗര്‍ കലാപക്കേസില്‍ ഉത്തർപ്രദേശ് മന്ത്രി സുരേഷ് റാണ, എം.പി ഭരതേന്ദു സിങ്, ബി.ജെ.പി എം.എൽ.എ സംഗീത് സോം, ചന്ദ്രപാൽ എന്നിവര്‍ക്കെതിരെ പുറെപ്പടുവിച്ച ജാമ്യമില്ലാ വാറൻറാണ് ശനിയാഴ്ച അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മധു ഗുപ്ത റദ്ദാക്കിയത്. മുസഫര്‍നഗര്‍ കലാപക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലായിരുന്നു ബി.ജെ.പി നേതാക്കൾക്കെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചത്.
ജനുവരി 19ന് പ്രതികളെ നേരിട്ട് ഹാജരാക്കാനും അന്ന് കോടതി ഉത്തരവിട്ടിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നായിരുന്നു കേസ്.
മുസഫര്‍നഗര്‍ കലാപസമയത്ത് നിരോധനാജ്ഞ നിലനില്‍ക്കെ മഹാപഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ ഇവര്‍ പങ്കെടുത്തിരുന്നതായും അക്രമത്തിന് ആഹ്വാനംചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചെന്നുമാണ് പ്രത്യേക അന്വേഷണസംഘത്തിെൻറ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.