ന്യൂഡൽഹി: മുസഫർപുർ അഭയ കേന്ദ്രത്തിലെ പീഡനകേസിെൻറ അന്വേഷണം സംബന്ധിച്ച റിപ്പോർ ട്ട് ജൂൺ മൂന്നിന് നൽകണമെന്ന് സുപ്രീംകോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. ബിഹാറില െ മുസഫർപുർ അഭയ കേന്ദ്രത്തിൽ 11 പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിെൻറ അന്വേഷണം നീളുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചിെൻറ ഇടപെടൽ.
അടിയന്തര സാഹചര്യമായതിനാൽ ജൂൺ മൂന്നിന് അവധിക്കാല ബെഞ്ച് കേസ് പരിഗണിക്കും. പെൺകുട്ടികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിെൻറ അവശിഷ്ടങ്ങൾ സി.ബി.ഐ കെണ്ടത്തിയിട്ടുണ്ടെന്നും ജൂൺ മൂന്നിനകം കേസന്വേഷണം പൂർത്തിയാകില്ലെന്നും അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു.
അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് ഠാകുർ ആണ് കേസിലെ മുഖ്യപ്രതി. നിരവധി പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.