???????? ???????

മുസഫർപുർ അഭയകേന്ദ്ര പീഡനം: 19 പ്രതികൾ കുറ്റക്കാർ

ന്യൂഡൽഹി: ബിഹാറിലെ മുസഫർപുർ അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ ലൈം​ഗി​കമായി പീഡിപ്പിച്ച േകസിൽ 19 പ്രതികൾ കുറ്റക് കാർ. പ്രധാനപ്രതിയും അഭയ​േകന്ദ്രം നടത്തിപ്പുകാരനുമായ ബ്രജേഷ്​ താക്കൂർ അടക്കമുള്ളവരെയാണ് ഡൽഹി സാകേത് പോക്സോ ക ോടതി കുറ്റക്കാരായി കണ്ടെത്തിയത്.

ബ്രജേഷ്​ താക്കൂർ അടക്കം 20 പേർക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. സി.ബി.​െഎ കോടതിയിൽ സമർപ്പിച്ച 73 പേജുള്ള കുറ്റപത്രത്തിലെ പ്രതികളിൽ എട്ടു പേർ സ്ത്രീകളും 12 പേർ പുരുഷന്മാരുമാണ്. കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരായ സേവാ സങ്കൽപ ഏവം വികാസ് സമിതിയുടെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് മാനസികവും ശാരീരികവും ലൈംഗികവുമായി പീഡിപ്പിച്ചെന്നാണ് ആരോപണം.

പത്തു വർഷത്തിലേറെയായി അഭയകേന്ദ്രത്തിൽ നടക്കുന്ന പീഡനം പുറത്തറിഞ്ഞത്​ ടാറ്റാ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സോഷ്യൽ സയൻസ്​ നടത്തിയ സ​ർവേയിലാണ്​. വൈദ്യപരി​​ശോധനയിൽ അഭയകേന്ദ്രത്തിലെ 42 പെൺകുട്ടികളിൽ 34 പേരും പീഡനത്തിന്​ ഇരയായി എന്ന്​ തെളിഞ്ഞിരുന്നു.

അഭയകേന്ദ്രത്തിലെ കുട്ടികളെ ബ്രജേഷി​​​ന്‍റെ ‘അതിഥി’കൾ ബലാത്​സംഗം ചെയ്​തെന്നും ഇതി​െന എതിർത്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. അശ്ലീല പാട്ടുകൾക്കൊത്ത്​ നൃത്തംവെപ്പിക്കുക, മരുന്ന്​ കൊടുത്ത്​ മയക്കുക, കൂട്ടബലാത്​സംഗം ചെയ്യുക തുടങ്ങിയവ സർക്കാർ അഭയകേന്ദ്രങ്ങളിൽ അരങ്ങേറിയിരുന്നു.

2019 ഫെബ്രുവരി ഏഴിനാണ് പീഡന കേസിന്‍റെ വിചാരണ ബിഹാറിൽ നിന്ന് ഡൽഹി സാകേത് പോക്സോ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ പീ​ഡ​നം പു​റ​ത്തു​ വ​ന്ന​തി​നെ തു​ട​ർ​ന്ന് ബിഹാർ​ മ​ന്ത്രി മ​ഞ്​​ജു വ​ർമ​ക്ക് സ്ഥാനം രാ​ജി​വെക്കേണ്ടി വന്നിരുന്നു.

Tags:    
News Summary - MUZAFFARPUR SHELTER RAPE CASE Brajesh Thakur, 18 others convicted -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.