ഡൽഹി: തടങ്കലിൽ നിന്നുള്ള മോചനത്തിന് ശേഷം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൊട്ടിത്തെറിച്ച് നാഷനൽ കോൺഫറൻസ് എം.പി ഫാറൂഖ് അബ്ദുല്ല. മോദി സർക്കാർ തങ്ങളെ സമ്പൂർണമായി വഞ്ചിച്ചതായും ഇനിയിവരെ വിശ്വസിക്കാനാവിെല്ലന്നും അദ്ദേഹം പറഞ്ഞു.
'ആർക്കും ഇൗ സർക്കാരിനെ വിശ്വസിക്കാൻ കഴിയില്ല. അവർ നുണ പറയാത്ത ഒരു ദിവസവുമില്ല. ഇത് ഗാന്ധിയുടെ ഇന്ത്യയല്ല'-അദ്ദേഹം പറഞ്ഞു. കാശ്മീരിലെ അസാധാരണ സൈനിക നീക്കം നടക്കുന്നതിന് ഒരു ദിവസം മുമ്പ് താൻ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
'പുതിയ സംഭവവികാസങ്ങൾക്ക് ഒരു ദിവസം മുമ്പ് ഞാൻ പ്രധാനമന്ത്രിയെ കണ്ടു. അദ്ദേഹം ഞങ്ങൾക്ക് ഒരു സൂചനയും നൽകിയില്ല. ധാരാളം സൈനികരെ കശ്മീരിലേക്ക് നീക്കിയിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്താണ് ഇതിെൻറയൊക്കെ ആവശ്യമെന്നും ചോദിച്ചു. വിനോദസഞ്ചാരികളെ കശ്മീരിൽ നിന്ന്പുറത്താക്കുന്നുണ്ടായിരുന്നു. അമർനാഥ് തീർഥാടനം മാറ്റിവച്ചു. ഇതെല്ലാം വിചിത്രമായിരുന്നു. പാകിസ്ഥാനുമായുള്ള യുദ്ധമോ മറ്റോ ഉണ്ടോ എന്നും മോദിയോട് ഞാൻ ചോദിച്ചിരുന്നു'-അദ്ദേഹം പറയുന്നു.
'ഞങ്ങൾ പ്രധാനമന്ത്രിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷേ മറ്റുചില കാര്യങ്ങൾ പറഞ്ഞു. അതിപ്പോൾ പുറത്തുപറയാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം തികച്ചും നല്ലവനായാണ് ഞങ്ങളോട് പെരുമാറിയത്'-ഫാറൂഖ് അബ്ദുല്ല പറഞ്ഞു. എന്താണ് ഇപ്പോൾ താങ്കൾക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളത് എന്ന ചോദ്യത്തിന് 'കാപട്യം അവസാനിപ്പിച്ച് കൂടുതൽ സത്യസന്ധത പുലർത്താനും വസ്തുതകളെ ശരിയായി മനസിലാക്കാനും ശ്രമിക്കണം' എന്ന് പറയാനാണ് ഇഷ്ടപ്പെടുന്നതെന്നും ഫാറുഖ് അബ്ദുല്ല പറഞ്ഞു.
83 കാരനായ അബ്ദുല്ലയെ മാർച്ചിലാണ് തടങ്കലിൽ നിന്ന് വിട്ടയച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് മകൻ ഒമർ അബ്ദുല്ല, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരുൾപ്പെടെ നിരവധി നേതാക്കളോടൊപ്പം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന പബ്ലിക് സേഫ്റ്റി ആക്റ്റ് അല്ലെങ്കിൽ പി.എസ്.എ പ്രകാരം ഏഴ് മാസത്തിലേറെ അദ്ദേഹത്തെ സർക്കാർ കസ്റ്റഡിയിൽവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.