എന്‍റെ ആറാം ഇന്ദ്രിയം പറയുന്നു, ഡൽഹി ബി.ജെ.പി ഭരിക്കുമെന്ന്​ -മനോജ്​ തിവാരി

ന്യൂഡൽഹി: ഡൽഹി ബി.ജെ.പി തന്നെ ഭരിക്കുമെന്നാണ് തൻെറ ആറാം ഇ​ന്ദ്രിയം പറയുന്നതെന്ന്​ പാർട്ടി സംസ്ഥാന അധ്യക്ഷൻ മന ോജ്​ തിവാരി. തൻെറ നേതൃത്വത്തിൽ ബി.ജെ.പി സംസ്ഥാനത്ത്​ അധികാരത്തിലെത്തും. എന്നാൽ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന്​ അദ്ദേഹം മറുപടി നൽകിയില്ല.

ഞാൻ ആറാം ഇന്ദ്രിയത്തിൽ വിശ്വസിക്കുന്നയാളാണ്​. എൻെറ ആറാം ഇന്ദ്രിയം പറയുന്നത്​ ഡൽഹിയിൽ ബി.ജെ.പി തന്നെ അധികാരത്തിൽ എത്തുമെന്നാണ്​ -​തിവാരി പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്തിയതിന്​ ശേഷം പോളിങ്​ സ്​റ്റേഷന്​ സമീപത്തായിരുന്നു തിവാരിയുടെ പ്രതികരണം.

വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞാണ്​ അരവിന്ദ്​ കെജ്​രിവാളിൻെറ നേതൃത്വത്തിലുള്ള എ.എ.പി സർക്കാർ തെരഞ്ഞെടുപ്പിനെ നേരിട്ടത്​. സി.എ.എ മുൻനിർത്തിയുള്ള വർഗീയ പ്രചാരണമായിരുന്നു ബി.ജെ.പി നടത്തിയത്​. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ അരവിന്ദ്​ കെജ്​രിവാളിൻെറ ആം ആദ്​മി പാർട്ടി 67 സീറ്റുകളാണ്​ നേടിയത്​.

Tags:    
News Summary - "My Sixth Sense Is Saying...": BJP's Manoj Tiwari-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.