ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർമാരെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് എതിരെയുള്ള ‘സർജിക്കൽ സ്ട്രൈക്ക്’ ആണ് ലഫ്റ്റ. ഗവർണറുടെ വസതിയിൽ തുടരുന്ന തെൻറ ധർണെയന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിെല ജനങ്ങൾക്കു വേണ്ടിയാണ് താൻ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
െഎ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിനെതിരെ കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ, മുതിർന്ന മന്ത്രിമാരായ സേത്യന്ദ്ര ജെയിൻ, ഗോപാൽ റായ് എന്നിവർ ലഫ്റ്റ്. ഗവർണർ അനിൽ ബൈജാലിെൻറ വസതിയിൽ മൂന്നു ദിവസമായി തങ്ങളുടെ കുത്തിയിരുപ്പ് സമരം തുടരുകയാണ്.
സമ്മർദ്ദം ശക്തമാക്കുന്നതിനായി ഇന്നലെ ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിൻ നിരാഹാരം തുടങ്ങിയതിനു പിന്നാലെ ഇന്ന് രാവിെല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിക്കാെത ധർണ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.