മൈസുരു: കോവിഡ സ്ഥിരീകരിച്ച യുവാവിനെ കല്ലെറിഞ്ഞ് ആക്രമിച്ച് മൈസൂരുവിലെ ഗ്രാമീണര്‍. ഗ്രാമത്തില്‍നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് നടത്തിയ ആക്രമണത്തില്‍ യുവാവിനും മാതാപിതാക്കള്‍ക്കും പരിക്കേറ്റു. മൈസൂരു ജില്ലയിലെ കരാപുര ഗ്രാമത്തിലാണ് സംഭവം.
യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ വീടിന് പുറത്തിറങ്ങരുതെന്നും മരുന്നുകള്‍ എത്തിച്ചു നല്‍കുമെന്നും പഞ്ചായത്ത് അംഗങ്ങള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, യുവാവ് വീടിന് പുറത്താണ് ഇരിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ കല്ലേറ് ആരംഭിക്കുകയായിരുന്നു. സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, ഇവര്‍ ഗ്രാമീണരോടെല്ലാം കുടുംബത്തെ ആക്രമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
കല്ലേറില്‍ യുവാവിന്റെ വലത് കൈ എല്ല് പൊട്ടിയിട്ടുണ്ട്. പരിക്കേറ്റ കുടുംബത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
താന്‍ കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതു മുതല്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നെന്ന് യുവാവ് പറഞ്ഞു. മുത്തുരാജ്, ബലറാം എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമാക്കുന്ന വിഡിയോ യുവാവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.