കൊഹിമ: സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതായി നാഗാലാന്‍റ് സർക്കാർ അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി പ്രതിവാര കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുന്നതിനാലാണ് നിയന്ത്രണണങ്ങൾ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് സർക്കാർ പറഞ്ഞു.
പരിപാടികളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് ഇനി മുതൽ നിയന്ത്രണമുണ്ടാവില്ലെന്ന് നാഗാലാൻഡ് ചീഫ് സെക്രട്ടറി ജെ.ആലം പറഞ്ഞു. നാഗാലാൻഡിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ കോവിഡ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പിൻവലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 12 വയസ്സിന് മുകളിലുള്ളവരോടെല്ലാം എത്രയും പെട്ടെന്ന് വാക്സിനേഷന്‍ പൂർത്തികരിക്കാനും സർക്കാർ നിർദ്ദേശിച്ചു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രണ്ട് വർഷത്തിന് ശേഷമാണ് നാഗാലാന്‍റ് സർക്കാർ പിന്‍വലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.