ന്യൂഡൽഹി: നജീബ് അഹ്മദ് അപ്രത്യക്ഷനായിട്ട് ഒരു വർഷം തികഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതിൽ ഡൽഹി സർവകലാശാലയിലും (ഡി.യു) ജവഹർലാൽ നെഹ്റു സർവകലാശാലയിലും (ജെ.എൻ.യു) വിദ്യാർഥികൾ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെത്തുടർന്നാണ് ജെ.എൻ.യു വിദ്യാർഥി നജീബിെന കാണാതാവുന്നത്.
എന്നാൽ, കുറ്റക്കാരായ എ.ബി.വി.പി പ്രവർത്തകരെ ഇതുവരെ ചോദ്യംചെയ്യാൻ പോലും അന്വേഷണം ഏറ്റെടുത്ത മൂന്ന് ഏജൻസികളും തയാറായില്ലെന്നും സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്നുള്ള സമ്മർദമാണ് കാരണമെന്നും വിദ്യാർഥികൾ ആരോപിച്ചു. ഡൽഹി സർവകലാശാലയിൽ എസ്.െഎ.ഒവിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് ആർട്സ് ഫാക്കൽറ്റിക്ക് സമീപമാണ് പ്രതിഷേധം ഒരുക്കിയത്.
ഷരീഖ് അൻസാർ (ഫ്രറ്റേണിറ്റി മൂവ്മെൻറ്), പി.പി. ജസീം (എസ്.െഎ.ഒ), എ. ഷരീഖ് (എം.എസ്.എഫ്), പ്രബൽ (ഡി.എസ്.യു), ബേബി (ദിശ), സലീം സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു. ജെ.എൻ.യുവിൽ ബാപ്സ, എസ്.െഎ.ഒ, എം.എസ്.എഫ്, വൈ.എഫ്.ഡി.എ തുടങ്ങിയ സംഘടനകൾ സംയുക്തമായി പ്രതിഷേധിച്ചു. തിങ്കളാഴ്ച ഡൽഹി ഹൈകോടതിക്ക് മുന്നിൽ സി.ബി.െഎക്കതിരെ പ്രതിഷേധിച്ചതിന് നജീബിെൻറ മാതാവിനെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.