ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാന കേസിൽ അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നതായി ആേരാപിച്ച് കാമ്പസിൽ എ.ബി.വി.പി പ്രതിഷേധവും അക്രമവും. തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒമ്പത് എ.ബി.വി.പി പ്രവർത്തകരോട് ചോദ്യംചെയ്യലിനും മറ്റു നടപടികൾക്കും ഹാജരാകണമെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.െഎ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സി.ബി.െഎ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നുവെന്നും ഇതിന് ജെ.എൻ.യു അധികൃതർ കൂട്ടുനിൽക്കുന്നുവെന്നും ആരോപിച്ച് വ്യാഴാഴ്ച സർവകലാശാല ഡീൻ ഒാഫിസിലേക്ക് നടത്തിയ മാർച്ചിലാണ് അക്രമം ഉണ്ടായത്.
വനിത ജീവനക്കാരെയടക്കം ഭീഷണിപ്പെടുത്തിയ പ്രവർത്തകർ ഒാഫിസിെൻറ ചില്ലുകൾ തകർക്കുകയും ചെടിച്ചട്ടികളും മറ്റും നശിപ്പിക്കുകയുമായിരുന്നു.
നജീബിെന കാണാതായി വർഷം തികഞ്ഞിട്ടും അന്വേഷണ സംഘം എ.ബി.വി.പിക്കാരെ ചോദ്യംചെയ്യാൻ തയാറായിരുന്നില്ല. ഇതേത്തുടർന്ന് നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് സി.ബി.െഎ ആസ്ഥാനത്ത് സമരം നടത്തുകയും ഹൈകോടതിയെ വീണ്ടും സമീപിക്കുകയും െചയ്തു. വിദ്യാർഥികളായതിനാലാണ് ചോദ്യംചെയ്യലിന് വിളിപ്പിക്കാത്തതെന്നായിരുന്നു സി.ബി.െഎയുടെ വാദം. ഇൗ നിലപാടിെന രൂക്ഷമായി വിമർശിച്ച കോടതി, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിദ്യാർഥികളെന്ന പരിഗണന നൽകേണ്ടതില്ലെന്ന് നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.