ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാനത്തിൽ കുറ്റാരോപിതരായ എ.ബി.വി.പി പ്രവർത്തകരെ തിങ്കളാഴ്ച നുണപരിേശാധനക്ക് വിധേയമാക്കും. സി.ബി.െഎ നൽകിയ ഹരജിയിൽ തിങ്കളാഴ്ച നുണപരിശോധന നടത്താൻ ഡൽഹി കോടതി അനുമതി നൽകുകയായിരുന്നു.
നേരത്തേ, നുണപരിശോധനക്ക് വിധേമാക്കുന്നത് തടയാൻ എ.ബി.വി.പി പ്രവർത്തകർ ഡൽഹി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നത് കോടതി ജനുവരി 24 ലേക്ക് മാറ്റി. എന്നാൽ, നജീബിെൻറ കേസ് പരിഗണിക്കവെ ഡൽഹി ഹൈകോടതി ഇത്രയുംകാലം നീട്ടിവെച്ച കീഴ്കോടതിനടപടിയെ രൂക്ഷമായി വിമർശിച്ചു. തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വിവരങ്ങൾ അടുത്ത വാദംകേൾക്കലിൽ ഹാജരാക്കണമെന്നും ഹൈകോടതി സി.ബി.െഎയോട് ആവശ്യെപ്പട്ടു.
ഇതേത്തുടർന്ന്, സി.ബി.െഎ വിദ്യാർഥികളെ നുണപരിശോധനക്ക് വിധേയമാക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ഡൽഹികോടതിയെ വിണ്ടും സമീപിക്കുകയായിരുന്നു. നജീബിെൻറ മാതാവ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ നവംബർ 14ന് വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.