ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തിനു പിന്നാലെ ജെ.എൻ.യുവിൽനിന്ന് കാണാതായ നജീബ് അഹ്മദിെൻറ കേസ് അവസാനിപ്പിക്കാനുള്ള സി.ബി.െഎ തീരുമാനത്തിനെതിരെ മാതാവ് ഫാത്തിമ നഫീസ്. മകെൻറ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പാതിവഴിക്ക് അവസാനിപ്പിച്ചാൽ തെരുവിലേക്കിറങ്ങും. എെൻറ പ്രതീക്ഷകളെ മരിക്കാൻ അനുവദിക്കില്ല. ഇൗ രീതിയിൽ കേസ് അവസാനിപ്പിക്കാൻ തയാറല്ല. ഡൽഹിയിൽ അടക്കം ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. അവനെ കണ്ടെത്തും വരെ പോരാടുമെന്നും അവർ പറഞ്ഞു.
വ്യാഴാഴ്ച ഡൽഹി ഹൈകോടതി കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി.ബി.െഎ അറിയിച്ചത്. ചില വശങ്ങൾകൂടി പരിഗണിക്കാനുണ്ടെന്നും അതിനു ശേഷം കേസ് അവസാനിപ്പിക്കുമെന്നുമായിരുന്നു സി.ബി.െഎയുടെ നിലപാട്. കേസ് അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് കഴിഞ്ഞവർഷം മേയ് 16നാണ് കേസ് ഹൈകോടതി സി.ബി.െഎക്ക് വിട്ടത്. കേസ് കൂടുതൽ വാദം കേൾക്കലിന് സെപ്റ്റംബർ നാലിലേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.