ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയിൽമോചനവുമായി ബന്ധപ്പെട്ട് തമിഴ് നാട് സർക്കാറിെൻറ ശിപാർശക്ക് അംഗീകാരം നൽകാൻ ഗവർണർ ഉത്തരവിടണമെന്നാവശ്യപ് പെട്ട് നളിനി സമർപ്പിച്ച ഹരജി വ്യാഴാഴ്ച മദ്രാസ് ഹൈകോടതി തള്ളി.
മന്ത്രിസഭ തീരു മാനത്തിന്മേൽ നടപടിയെടുക്കണമെന്ന് ഗവർണറോട് ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ആർ. സുബ്ബയ്യ, സി. ശരവണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗവർണർക്ക് മീതെ സമ്മർദം ചെലുത്താനാവില്ലെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാറും അറിയിച്ചിരുന്നു.
വി. ശ്രീധരൻ എന്ന മുരുകൻ, എ.ജി. പേരറിവാളൻ, ടി. സുേധന്ദ്രരാജ എന്ന ശാന്തൻ, ജയകുമാർ, േറാബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നിവരാണ് 28 വർഷക്കാലമായി ജയിലിൽ കഴിയുന്നത്. 2018 സെപ്റ്റംബർ ഒമ്പതിനാണ് ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം പ്രതികളെ വിട്ടയക്കാൻ സംസ്ഥാന സർക്കാർ ഗവർണർ ബൻവാരിലാൽ പുരോഹിതിന് ശിപാർശ അയച്ചത്. എന്നാൽ, ഇതിന്മേൽ ഗവർണർ നടപടി സ്വീകരിച്ചില്ല.
ഗവർണർ തീരുമാനം വൈകിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രതിപക്ഷകക്ഷികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇൗ നിലയിലാണ് നളിനി ഹൈകോടതിയെ സമീപിച്ചത്. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീലിന് പോകാനാണ് നളിനിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.