ന്യൂഡൽഹി: അമേരിക്കന്‍ പൗരത്വം വേണ്ടെന്നുെവച്ചപ്പോഴാണ് തന്നെ ഐ.എസ്.ആർ.ഒ ചാരക്കേസില്‍ കുടുക്കിയതെന്ന് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. വാദംകേൾക്കാൻ കോടതി ഗാലറിയില്‍ ഇരുന്ന നമ്പി നാരായണനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിളിച്ചുവരുത്തിയാണ് പറയാനുള്ളത് കേട്ടത്. ഐ.എസ്.ആർ.ഒ ചാരക്കേസില്‍ രണ്ടാം തവണയാണ് സുപ്രീംകോടതി നേരിട്ട് നമ്പി നാരായണെൻറ വാദം കേള്‍ക്കുന്നത്.
നാസ ഫെലോ ആയി പ്രവര്‍ത്തിക്കവെ തനിക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നെന്ന് നമ്പി പറഞ്ഞു. എന്നാൽ, അത് വേണ്ടെന്നുെവച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ചാരക്കേസിലെ നഷ്ടപരിഹാരമല്ല, അന്വേഷണ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയാണ് വേണ്ടതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തെൻറയും രാജ്യത്തിെൻറയും ഭാവിയെ ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച് രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കാനെത്തിയ തെൻറ ഭാവി ചാരക്കേസ് ഇല്ലാതാക്കി. എന്നാൽ, എതിര്‍കക്ഷിയായ മുന്‍ ഡി.ജി.പി സിബി മാത്യൂസിെൻറ അഭിഭാഷകന് ആവശ്യപ്പെട്ട പ്രകാരം കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
ക്രിമിനല്‍ കേസില്‍ നമ്പി നാരായണൻ ഉള്‍പ്പെട്ടത് എങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിഭാഷകരുടെ അസൗകര്യം കാരണം കേസ് ബുധനാഴ്ചത്തേക്ക് മാറ്റാന്‍ എതിര്‍ഭാഗം ആവശ്യപ്പെട്ടത്. കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചിരുന്നതായും ഇതുസംബന്ധിച്ച് തെളിവ് ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന് എന്നിവര്‍ക്കെതിരെ വീണ്ടും അന്വേഷണത്തിന് സി.ബി.ഐക്കോ സംസ്ഥാന പൊലീസിനോ നിർദേശം നല്‍കുമെന്ന് കോടതി സൂചിപ്പിച്ചു. വ്യാജ കേസിെൻറ ഭാഗമായി അനുഭവിച്ച മാനസിക സംഘര്‍ഷത്തിനുള്ള നഷ്ടപരിഹാരത്തുക ഇരുപതോ ഇരുപത്തഞ്ചോ ലക്ഷമായി ഉയര്‍ത്താനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.