ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക മൊബൈൽ ആപായ 'നമോ' ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായി ആരോപണം. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്നു പൃഥ്വിരാജ് ചവാൻ നമോ ആപ് ഇന്ത്യക്കാരുടെ സ്വകാര്യത ലംഘിക്കുന്നതിനാൽ ആപ് നിരോധിക്കണമെന്നും ആവശ്യെപ്പട്ടു.
ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചൈനയുടെ 59 ആപുകൾ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ചവാെൻറ ആരോപണം. നമോ ആപ് സ്വകാര്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയും യു.എസ് കമ്പനിക്ക് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
59 ചൈനീസ് ആപുകൾ നിരോധിച്ചതിലൂടെ 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നത് നല്ല കാര്യം. ഉപഭോക്താക്കളുടെ അനുമതി കൂടാതെ സെറ്റിങ്സുകളിൽ മാറ്റം വരുത്തി നമോ ആപ്പും ഇത്തരത്തിൽ സ്വകാര്യത ഹനിക്കുന്നു. യു.എസ് കമ്പനിയിലേക്ക് ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറുന്നു' ചവാൻ ട്വീറ്റ് ചെയ്തു.
ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ലഭ്യമായ നമോ ആപിന് ഒരു കോടിയിലധികം ഉപഭോക്താക്കളാണുള്ളത്. ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ നൽകാതെ ഏതൊരാൾക്കും നമോ ആപ് ഉപയോഗിക്കാനാകും.
നമോ ആപ് വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം നേരേത്ത ഉയർന്നിരുന്നു. വ്യക്തിവിവരങ്ങൾ യു.എസ് കമ്പനിക്ക് കൈമാറ്റം ചെയ്യുന്നുവെന്നായിരുന്നു ആരോപണം. നമോ ആപ് ഡൗൺലോഡ് ചെയ്തവരുടെ പേര്, ലിംഗം, ഇ മെയിലുകൾ, ചിത്രങ്ങൾ തുടങ്ങിയവ യു.എസ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി ഫ്രഞ്ച് സൈബർ സുരക്ഷ ഗവേഷകൻ എലിയട്ട് ആൾഡേഴ്സൺ നേരത്തേ വ്യകതമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.