ഔറംഗാബാദ്: ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുറിന് സംശയാസ്പദമായ രീതിയിൽ കത്തുകളയ ച്ച ഡോക്ടറെ മധ്യപ്രദേശ് ഭീകരവിരുദ്ധ സേന പിടികൂടി. തനിക്കു കിട്ടിയ കവറുകളിൽ വി ഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നുകാട്ടി പ്രജ്ഞ സിങ് മധ്യപ്രദേശ് പൊലീസിന് പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധയിൽ ഉർദുവിലെഴുതിയ ഏതാനും കത്തുകൾ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സയ്യിദ് അബ്ദുൽ റഹ്മാൻ ഖാൻ എന്ന 36കാരനെയാണ് പിടികൂടിയത്.
സഹോദരനും മാതാവിനും ഭീകരബന്ധമുണ്ടെന്നുകാട്ടി സർക്കാർ ഉദ്യോഗസ്ഥർക്ക് കത്തുകൾ എഴുതിയിട്ടുള്ള ഇയാൾ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്.
മൂന്നുമാസമായി ഭീകര വിരുദ്ധ സേന നിരീക്ഷണത്തിലായിരുന്ന ഇയാൾ മൊബൈൽ ഫോൺ വീട്ടിൽെവച്ച ശേഷം ഔറംഗാബാദ്, നാഗ്പുർ എന്നിവിടങ്ങളിൽ പോയാണ് കത്തുകൾ പോസ്റ്റ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.