ന്യൂഡല്‍ഹി: നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ പൊതുസമൂഹ മനഃസാക്ഷി ഉണര്‍ത്തുവാന്‍ ദേശീയ തലത്തില്‍ 'സേവ് ദ പീപ്പിള്‍' കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഒാഫ് ഇന്ത്യ(സി.ബി.സി.െഎ). ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് വ്യാപിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെ അജണ്ടകളെക്കുറിച്ച് സി.പി.എം പങ്കുെവച്ച ആശങ്കകൂടി ഉയർത്തിക്കാട്ടിയാണ് കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയുടെ ലെയ്റ്റി കൗൺസിൽ ദേശീയ കാമ്പയിൻ പ്രഖ്യാപിച്ചത്.
സംഘടിത ഭീകരവാദവും നാര്‍ക്കോട്ടിസവും സ്വാധീനമുറപ്പിക്കുന്നതിെൻറ അപായസൂചനകള്‍ അവഗണിക്കരുതെന്ന് കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ഇതിനെതിരെ ഇന്ത്യയിലെ 174 കത്തോലിക്ക രൂപതകളും വിവിധ അൽമായ പ്രസ്ഥാനങ്ങളും ക്രൈസ്തവ സഭാസമൂഹങ്ങളും സഹകരിച്ച് വിവിധ മതവിഭാഗങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക തലങ്ങളിലുള്ളവരെയും പങ്കുചേര്‍ത്ത് പ്രചാരണവും പ്രതിജ്ഞയുമെടുക്കും.
ഒക്‌ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ദേശീയതലം മുതല്‍ കുടുംബങ്ങള്‍വരെയുള്ള ബോധവത്കരണ പദ്ധതികളാണ് 'സേവ് ദ പീപ്പിളി'ലൂടെ ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, ടാബ്ലോകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, കുടുംബ സന്ദര്‍ശനങ്ങള്‍, പ്രാദേശിക തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കും. സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സിലിെൻറ ഇന്ത്യയിലെ 14 മേഖലകളിലും ഈ ആശയം മുന്‍നിര്‍ത്തി വിവിധ ജനകീയ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഭാവിതലമുറയെ ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരകളാക്കുന്ന ക്രൂരതക്കെതിരെ വിവിധ യുവജനപ്രസ്ഥാനങ്ങളും വിദ്യാഭ്യാസ ഏജന്‍സികളുമായി ചേര്‍ന്ന് യുവജനസംരക്ഷണം ഉറപ്പുവരുത്തുന്ന 'യൂത്ത് ആക്ഷന്‍' പദ്ധതിയും നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.