ന്യൂഡൽഹി: അഖില ഭാരതീയ അഖാര പരിഷത്ത് ചെയർമാൻ ആചാര്യ നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിെൻറ ശിഷ്യൻ ആനന്ദ് ഗിരിക്കും മറ്റു രണ്ടുപേർക്കുമെതിരെ സി.ബി.ഐ ശനിയാഴ്ച കുറ്റപത്രം സമർപ്പിച്ചു.
ഉത്തർപ്രദേശിലെ അലഹബാദ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, ആനന്ദ് ഗിരി, അലഹബാദിലെ ബഡേ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി അധ്യ തിവാരി, മകൻ സന്ദീപ് തിവാരി എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കും ആത്മഹത്യാ പ്രേരണക്കുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. മൂവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസി സംഘടനയുടെ അധ്യക്ഷനായിരുന്ന ആചാര്യ നരേന്ദ്ര ഗിരിയെ സെപ്റ്റംബർ 20ന് അലഹബാദിലെ ബാഗംബരി മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.