ന്യുയോർക്ക്: ലോകത്തിലെ പ്രമുഖരായ 75 വ്യക്തികളുടെ പട്ടിക ഫോബ്സ് പുറത്ത് വിട്ടു. പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്തെത്തി.
ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്, യു.കെ. പ്രധാനമന്ത്രി തെേരസ മേയ്, ആപ്പിൾ സി.ഇ.ഒ ടിം കുക്ക് എന്നിവർക്ക് മുകളിലാണ് മോദിയുടെ സ്ഥാനം. മോദിയെക്കൂടാതെ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അമ്പാനിയാണ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എട്ടാം സ്ഥാനത്തെത്തി.
അഴിമതിയും കള്ളപ്പണവും തടയുന്നതിനായി 2016 ൽ നടപ്പാക്കിയ നോട്ട് നിരോധനവും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തടയുന്നതിനായി അന്തർ ദേശീയ തലത്തിൽ നടത്തിയ ഇടപെടലുകളും കണക്കിലെടുത്താണ് മോദി പട്ടികയിൽ ഇടം പിടിച്ചതെന്ന് ഫോബ്സ് അധികൃതർ അറിയിച്ചു.
നാല് പ്രാവശ്യം പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമര്ഡർ പുടിനെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളി ചൈന പ്രസിഡന്‍റ് ഷി ജിങ് പിങ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോകത്തെ 7.5 ബില്ല്യൺ ജനങ്ങളിൽ നിന്ന് പ്രമുഖരായ 75 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഫോബ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.