ന്യൂഡൽഹി: രാജ്യത്തെയും മറുനാട്ടിലെയും മലയാളികൾക്ക് ഒാണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെയാണ് ആശംസകൾ നേർന്നത്.
'നന്മയുടേയും സ്‌നേഹത്തിന്‍റെയും സമഭാവനയുടെയും സന്ദേശമാണ് ഓണം നൽകുന്നത്. രാജ്യ പുരോഗതിയിലേക്ക് ഒന്നിച്ച് മുന്നേറാനുള്ള കുരത്താകട്ടെ ഓണാഘോഷം' -രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
'ഓണത്തിന്‍റെ പ്രത്യേകവേളയിൽ, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു.' മോദി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.