ന്യൂഡൽഹി: ഏത് വിശ്വാസത്തിെൻറ പേരിലായാലും രാജ്യത്ത് അക്രമം അനുവദിക്കില്ലെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തല കുനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ ആൾദൈവം ഗുർമീത് റാം റഹീം ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഹരിയാനയിലും പഞ്ചാബിലുമുണ്ടായ വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രിയുടെ പരാമർശം.
‘‘ശ്രീബുദ്ധനും മഹാത്മാഗാന്ധിയും കാണിച്ചുതന്ന അഹിംസയുടെ പാരമ്പര്യം എടുത്തുപറഞ്ഞ മോദി, ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കർ എല്ലാവർക്കും നീതിയും എല്ലാതരം പരാതികൾക്കും പരിഹാരവും നിർദേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ‘രാജ്യം ഒരുഭാഗത്ത് വിവിധ ആഘോഷങ്ങളിലാണ്. എന്നാൽ, മറുഭാഗത്ത് എവിെടനിന്നെങ്കിലും ആക്രമണ വാർത്ത വരുന്നുണ്ടെങ്കിൽ അത് ആശങ്കയുണ്ടാക്കുന്നതാണ്. സ്വാതന്ത്ര്യദിനത്തിൽ ചെേങ്കാട്ടയിൽ നടത്തിയ പ്രസംഗത്തിലും വിശ്വാസത്തിെൻറ പേരിലുള്ള ആക്രമണങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് താൻ പറഞ്ഞ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. ആക്രമണം നടത്തുന്നത് സാമൂഹിക വിശ്വാസങ്ങളുടെ പേരിലായാലും രാഷ്ട്രീയ തത്ത്വങ്ങളുടെ പേരിലായാലും അംഗീകരിക്കാനാവില്ല. നിയമം കൈയിലെടുക്കുന്നതും ആക്രമണാത്മക അടിച്ചമർത്തലുകളുടെ മാർഗത്തിൽ നീങ്ങുന്നതും ഏതെങ്കിലും വ്യക്തിയായാലും സംഘമായാലും രാജ്യമോ സർക്കാറോ അനുവദിക്കില്ല.’’ -അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയുണ്ടായ ഗുജറാത്തിൽ 22 ക്ഷേത്രങ്ങളും രണ്ടു പള്ളികളും ശുചീകരിച്ച ജംഇയ്യതു ഉലമായെ ഹിന്ദിെൻറ സേവനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.