അഹ്മദാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര േമാദി 27 മുതൽ 29 വരെ ഗുജറാത്തിൽ. ഡിസംബർ ഒമ്പതിന് ആദ്യ ഘട്ട വോെട്ടടുപ്പ് നടക്കുന്ന ദക്ഷിണ ഗുജറാത്ത്, സൗരാഷ്ട്ര മേഖലകളിൽ അദ്ദേഹം എട്ടു റാലികളിൽ പെങ്കടുക്കും.
ഹാർദിക് പേട്ടൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കെ, പേട്ടൽ സ്വാധീന മേഖലകളിലൂടെയുള്ള മോദിയുടെ പര്യടനം നിർണായകമാണ്. കച്ച് ജില്ലയിലെ ഭുജ് ടൗൺ, രാജ്കോട്ടിലെ ജസ്ദാൻ ടൗൺ, അംറേലിയിലെ ധാരി, സൂറത്തിലെ കാംരേജ് എന്നിവിടങ്ങളിൽ മോദി പ്രസംഗിക്കുമെന്ന് ബി.ജെ.പിയുടെ സംസ്ഥാന ചുമതലയുള്ള ഭൂപേന്ദർ യാദവ് പറഞ്ഞു.
േമാദിക്കൊപ്പം കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ്, ബി.ജെ.പി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, വസുന്ധരരാജെ തുടങ്ങിയവരുമുണ്ടാകും.
ആദ്യ ഘട്ടത്തിൽ സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലയിലെ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ മധ്യ, വടക്കൻ മേഖലയിലെ 93 സീറ്റിലേക്കും വോെട്ടടുപ്പ് നടക്കും. 182 മണ്ഡലങ്ങളിേലക്ക് ഡിസംബർ ഒമ്പത്, 14 തീയതികളിലാണ് വോെട്ടടുപ്പ്. ഡിസംബർ 18നാണ് വോെട്ടണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.