ന്യൂഡൽഹി: രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിയുംമുെമ്പ മൻമോഹൻ സിങ്ങിന് ഹസ്തദാനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭ പിരിയുന്നതായി അധ്യക്ഷൻ വെങ്കയ്യ നായിഡു ഒൗദ്യോഗികമായി അറിയിച്ചതിനു പിന്നാലെ വന്ദേമാതരം സഭയിൽ മുഴങ്ങി. തുടർന്ന് പ്രതിപക്ഷാംഗങ്ങളുടെ അടുത്തേക്ക് ചെന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഹസ്തദാനം നൽകി കുശലം പറഞ്ഞു.
ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, ഇൗ മാസം കാലാവധി പൂർത്തിയാക്കുന്ന കോൺഗ്രസ് നേതാവ് കരൺ സിങ് തുടങ്ങിയവർക്കും ഹസ്തദാനം നൽകാൻ പ്രധാനമന്ത്രി മറന്നില്ല. ഗുജറാത്ത് െതരഞ്ഞെടുപ്പിൽ മൻമോഹൻ സിങ് പാകിസ്താനുമായി രഹസ്യചർച്ച നടത്തിയെന്ന മോദിയുടെ ആരോപണത്തിനെതിരെ ഇരു സഭകളിലും രൂക്ഷമായ പ്രതിഷേധമുണ്ടായിരുന്നു.
മോദി മാപ്പുപറയണമെന്ന ആവശ്യമുയർന്നെങ്കിലും മുൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതായി മോദി ഒന്നും പറഞ്ഞിട്ടില്ലെന്ന സർക്കാർ പ്രസ്താവനയിൽ പ്രശ്നം ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.