ന്യൂഡൽഹി: രാജ്യസഭാ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സമാജ്വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പിയിൽ എത്തിയ ഉടൻ എസ്.പിയുെട രാജ്യസഭാ സ്ഥാനാർഥി ജയാ ബച്ചനെതിരെ മോശം പരാമർശം നടത്തി വിവാദത്തിലാവുകയും ചെയ്തു. ജയാ ബച്ചൻ ബോളിവുഡ് ആട്ടക്കാരിയാെണന്നായിരുന്നു നരേഷിെൻറ പരാമർശം.
പാർട്ടി പ്രവേശനം പ്രഖ്യാപിക്കാൻ റെയിൽവേ മന്ത്രി പീയുഷ് േഗായൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിനിടെയായിരുന്നു വിവാദ പരാമർശം. തനിക്ക് രാജ്യസഭാ സീറ്റ് നൽകാതെ എസ്.പി അത് ബോളിവുഡ് സിനിമകളിലെ ആട്ടക്കാരിക്ക് നൽകിയെന്നായിരുന്നു നരേഷ് പറഞ്ഞത്. നരേഷിെൻറ പരാമർശത്തെ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും വിമർശിച്ചു.
നരേഷ് ബി.ജെ.പിയിലേക്ക് വരുന്നത് സ്വാഗതാർഹമാണെങ്കിലും ജയാ ബച്ചനെ കുറിച്ചുള്ള പരാമർശം അനുചിതവും അംഗീകരിക്കാനാകാത്തതുമാണെന്ന് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.