ഗുജറാത്തിൽ ഒരു എം.എൽ.എക്ക്​ കൂടി കോവിഡ്​

അഹ്​മദാബാദ്​: ഗുജറാത്ത്​ നരോദയിലെ ബി.ജെ.പി എം‌.എൽ.‌എ ബൽറാം തവാനിക്ക്​ കോവിഡ്​ പോസിറ്റീവ്​ സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്ത്​  കോവിഡ്​ സ്​ഥിരീകരിച്ച എം.എൽ.എമാരുടെ എണ്ണം മൂന്നായി. 

ജമാൽപൂർ ഖാദിയയിലെ ഇമ്രാൻ ഖെദാവാല (കോൺഗ്രസ്), നിക്കോളിലെ ജഗദീഷ് പഞ്ചാൽ (ബി.ജെ.പി) എന്നിവർക്ക് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. 

17,217 പേർക്കാണ്​ സംസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇതിൽ 5,374 പേർ രോഗമുക്​തി നേടി. നിലവിൽ 10,780 പേരാണ്​ ചികിത്സയിലുള്ളത്​. 
1,063 പേർ മരിച്ചു. 

Tags:    
News Summary - Naroda BJP MLA tests positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.