ഓട്ടോ പൈലറ്റ് തകരാർ: നാസി​ക്കിലേക്കുള്ള വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ന്യൂഡൽഹി: ഇന്ദിരാഗന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നാസി​ക്കിലേക്ക് പോയ വിമാനം വീണ്ടും ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിട്ടു. ഓട്ടോപൈലറ്റിലെ തകരാർ മൂലമാണ് വിമാനം തിരിച്ചു വിട്ടത്. സ്പൈസ്ജെറ്റിന്റെ എസ്.ജി8363 എന്ന വിമാനമാണ് ഡൽഹിയിൽ തന്നെ വീണ്ടുമിറക്കിയത്.

ഡൽഹിയിൽ നിന്നും രാവിലെ 6.54നാണ് വിമാനം പറന്നുയർന്നത്. ഒരുമണിക്കൂറിനകം തന്നെ വിമാനം ഡൽഹിയിൽ തിരിച്ചെത്തുകയായിരുന്നു. ബോയിങ് 737 വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും യാത്രക്കാരെ ചെറുവിമാനമായ Q400ലേക്ക് മാറ്റി.

നിരവധി സാ​ങ്കേതിക തകരാറുകളെ തുടർന്ന് സ്പൈസ്ജെറ്റിന് ഡി.ജി.സി.എ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞപാദത്തിൽ സ്പൈസ്ജെറ്റിന്റെ നഷ്ടം വർധിക്കുകയും ചെയ്തിരുന്നു. 789 കോടിയായാണ് നഷ്ടം വർധിച്ചത്. 

Tags:    
News Summary - Nashik-bound SpiceJet flight returns to Delhi due to ‘autopilot’ snag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.