ശ്രീനഗർ: നാഷനൽ കോൺഫറൻസ് ഇൻഡ്യ മുന്നണിയുടെ ഭാഗമാണെന്നും ജമ്മു- കശ്മീരിലെ ആറ് ലോക്സഭ സീറ്റുകളിൽ മൂന്നെണ്ണത്തിനായി കോൺഗ്രസുമായി ചർച്ച പുരോഗമിക്കുകയാണെന്നും പാർട്ടി നേതാവ് ഉമർ അബ്ദുല്ല.
കശ്മീരിൽ ഒറ്റക്ക് മത്സരിക്കുമെന്ന പാർട്ടി മേധാവി ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഉമർ അബ്ദുല്ലയുടെ വിശദീകരണം. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് സഖ്യത്തിന്റെ മുഖ്യ അജണ്ട.
രണ്ട് വഞ്ചിയിൽ കാലിടുന്നതിൽ അർഥമില്ലെന്നും ഫാറൂഖ് അബ്ദുല്ലക്കൊപ്പം മാധ്യമങ്ങളെ കണ്ട ഉമർ അബ്ദുല്ല പറഞ്ഞു. താൻ പാർട്ടി പ്രവർത്തകരുടെ വികാരം പങ്കുവെക്കുക മാത്രമായിരുന്നുവെന്ന് ഫാറൂഖ് അബ്ദുല്ലയും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.