ദേശീയ ഇലക്ട്രോണിക്സ് നയം പരിഷ്‍കരിക്കാൻ സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രോണിക്സ് ഉദ്പാദന മേഖലക്ക് അനുഗുണമാകും വിധം ദേശീയ ഇലക്ട്രോണിക്സ് നയം 2019 (എൻ.പി.ഇ 2019) പരിഷ്കരിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ആഭ്യന്തര ഇലക്ട്രോണിക്സ്-അനുബന്ധ വ്യവസായങ്ങളുടെ വെല്ലുവിളികൾ പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ലക്ഷ്യമിട്ട് സംയുക്ത സമിതി രൂപീകരിച്ചു. സമിതിയുടെ നിർദേശങ്ങൾ ലഭിച്ച​ ശേഷമാവും ആവശ്യ​മായ മാറ്റങ്ങളടക്കം വരുത്തി നയം പരിഷ്‍കരിക്കുക.

ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ, മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി, ഇലക്‌ട്രോണിക് ഇൻഡസ്‌ട്രീസ് അസോസിയേഷൻ ഓഫ് ഇന്ത്യ, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ സമിതിയിലുണ്ട്. ഇതിന് പുറമെ ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ ആഗോള കമ്പനികളും ഡിക്‌സൺ ടെക്‌നോളജീസ്, ടാറ്റ ഇലക്ട്രോണിക്‌സ്, ഭഗവതി പ്രോഡക്‌ട്‌സ് തുടങ്ങിയ ആഭ്യന്തര കമ്പനികളുടെ പ്രതിനിധികളും സമിതിയിൽ അംഗങ്ങളാണ്.

രാജ്യത്തെ ഇലക്ട്രോണിക്, അനുബന്ധ വ്യവസായങ്ങളെ ശാക്തീകരിക്കാനാവശ്യമായ ​നിർദേശങ്ങൾ, ഉദ്പാദനം വർധിപ്പിക്കാൻ സ്വീകരിക്കേണ്ട പ്രായോഗിക നടപടികൾ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയടക്കം വിഷയങ്ങൾ പഠനവിധേയമാക്കുന്ന സംയുക്ത സമിതി അടുത്ത വർഷം ജൂൺ 28 ഓടെ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Govt to revise National Electronics Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.