മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നീക്കം എതിർത്ത് എൻ.സി.പി നേതാവ് ശരദ് പവാർ. ഒരു വ്യക്തിയെ ഉയർത്തിക്കാട്ടുക എന്ന ആശയം നിരസിക്കുന്നതായും സഖ്യം ഒരു കൂട്ടായ മുഖത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
''ഞങ്ങളുടെ സഖ്യം ഞങ്ങളുടെ കൂട്ടായ മുഖമാണ്. ഒരാളുടെ മുഖത്ത് ഞങ്ങൾ വിശ്വസിക്കുന്നില്ല. കൂട്ടായ നേതൃത്വമാണ് ഞങ്ങളുടെ ഫോർമുല.''-പവാർ പറഞ്ഞു.
അടുത്തിടെ ശിവസേന എം.പി സഞ്ജയ് റാവുത്തും ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ശരദ് പവാറിന്റെ നിലപാടിനെ പിന്തുണച്ച റാവുത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ
മഹാരാഷ്ട്ര വികാസ് അഘാഡി(എം.വി.എ) ഭൂരിപക്ഷം നേടുമെന്നും പറഞ്ഞു. അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഇൻഡ്യ സഖ്യത്തിന് 25 മുതൽ 30 വരെ സീറ്റുകൾ അധികം നേടാൻ സാധിക്കുമായിരുന്നുവെന്നും റാവുത്ത് സൂചിപ്പിച്ചു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി സ്ഥാനാർഥിയാക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ മൂന്നു പാർട്ടികൾ ഉൾക്കൊള്ളുന്നതാണ് മ മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യം. ലോക്സഭ തെരഞ്ഞെടുപ്പു പോലെ ഞങ്ങൾ ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെയും നേരിടുമെന്നും റാവുത്ത് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ 175 മുതൽ 180 സീറ്റുകൾ വരെ എം.വി.എ നേടുമെന്നും റാവുത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.