ദേശീയ ഹരിത ട്രൈബ്യൂണൽ ഒാഫീസ് ജീവനക്കാരന് കോവിഡ്

ന്യൂഡൽഹി: ഡൽഹിയിലെ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) ഒാഫീസിലെ ജീവനക്കാരന് കോവിഡ്. ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ജീവനക്കാരനാണ് വൈറസ് ബാധ ഉണ്ടായതെന്ന് എൻ.ജി.ടി രജിസ്റ്റാർ ജനറൽ അഷു ഗാർഗ് സ്ഥിരീകരിച്ചു. 

മെയ് 19നാണ് ജീവനക്കാരൻ അവസാനമായി ഒാഫീസിൽ എത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ജീവനക്കാർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. 

വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ, അഭിഭാഷകർ, ജീവനക്കാർ അടക്കമുള്ളവർ അഡ്മനിസ്ട്രേഷൻ ഒാഫീസിൽ എത്തുന്നത് വിലക്കി. അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഒാഫീസ് തുറന്നു പ്രവർത്തിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. 
 

Tags:    
News Summary - National Green Tribunal officer tests COVID-19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.