ന്യൂഡൽഹി: ദേശീയ ആരോഗ്യനയത്തിൽ യോഗ പ്രോത്സാഹനത്തിന് പ്രത്യേക പരിഗണന. ആരോഗ്യസംരക്ഷണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിലും ജോലി സ്ഥലങ്ങളിലും യോഗ പരിശീലനത്തിന് പ്രോത്സാഹനം നൽകുമെന്ന് ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. കഴിഞ്ഞദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ദേശീയ ആരോഗ്യനയം സംബന്ധിച്ച് ലോക്സഭയിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.
ശരാശരി ആയുർദൈർഘ്യം 2025 ആകുേമ്പാഴേക്ക് 70 വയസ്സായി വർധിപ്പിക്കാനുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. നിലവിൽ ശരാശരി ആയുർദൈർഘ്യം 67.5 വയസ്സാണ്. അതിനായി ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കും. ജി.ഡി.പിയുടെ 2.5 ശതമാനം തുക ആരോഗ്യപരിപാലനത്തിനായി നീക്കിവെക്കും.
ഇതിെൻറ മൂന്നിൽ രണ്ടും ഗ്രാമീണ മേഖലകളിലെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് വിനിയോഗിക്കുക. ആതുരാലയങ്ങൾ, മരുന്ന് ഉൽപാദനം, വിതരണം എന്നിവയുടെ മേൽനോട്ടത്തിനുമുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കും. അവശ്യ മരുന്നുകളും വൈദ്യോപകരണങ്ങളും മേക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാദേശികമായി ഉൽപാദിപ്പിച്ച് വില കുറച്ച് ലഭ്യമാക്കും.
ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിനും നൈപുണ്യ വികസനത്തിനും പൊതു^സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. ആയിരം പേർക്ക് രണ്ടു കിടക്ക എന്ന നിലയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം വർധിപ്പിക്കും. ശിശുമരണ നിരക്ക്, പ്രസവത്തോടനുബന്ധിച്ചുള്ള മരണനിരക്ക് എന്നിവ കുറച്ചുകൊണ്ടുവരുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനും ദേശീയ ആരോഗ്യനയത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.