ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമീഷൻ ബിൽ പാർലമെൻറിൽ പാസാകുന്നതു വരെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സമിതിയെ നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്ര ഒാർഡിനൻസിൽ രാഷ്ട്രപതി രാംനാഥ് േകാവിന്ദ് ഒപ്പുവെച്ചു. ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഒാർഡിനൻസ് പാസാക്കിയത്. തുടർന്ന് രാഷ്ട്രപതി ഒാർഡിനൻസിൽ ഒപ്പുവെക്കുകയായിരുന്നു.
മന്ത്രിസഭ യോഗം വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിതി ആയോഗ് അംഗം വി.കെ. പോൾ, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, പി.െഎ.എം.ഇ.ആർ ഡയറക്ടർ ഡോ. ജഗത് റാം, ബംഗളൂരു നിംഹാൻസിലെ ഡോ. ഗംഗാധർ, ഡോ. ടൻഡൻ, ഡോ. വെങ്കിടേഷ്, ഡോ. ബൽറാം ഭാർഗവ എന്നിവരാണ് താൽക്കാലിക സമിതിയിലെ അംഗങ്ങൾ.
മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യക്ക് പകരമായി കൊണ്ടുവന്ന ദേശീയ മെഡിക്കൽ കമീഷൻ ബിൽ പാർലമെൻറിലും പുറത്തും പ്രതിഷേധത്തെ തുടർന്ന് പാർലമെൻററികാര്യ സമിതിക്ക് വിട്ടിരിക്കുകയാണ്. ബിൽ പാസാകുന്നതു വരെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളുടെ ചുമതലയാണ് പുതിയ സമിതിക്കുള്ളതെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.