ന്യൂഡൽഹി: ‘മീ ടൂ’ കാമ്പയിനിെൻറ ഭാഗമായി വെളിപ്പെടുത്തലിന് തയാറായവർക്ക് സഹായം നൽകാൻ തയാറാണെന്ന് ദേശീയ വനിത കമീഷൻ. തൊഴിലിടങ്ങളിൽ ലൈംഗിക അതിക്രമത്തിന് ഇരയായവർ പരാതി നൽകണമെന്ന് കമീഷൻ നിർദേശിച്ചു. സ്ത്രീ ജീവനക്കാരുടെ സുരക്ഷിതത്വവും അന്തസ്സും ഉറപ്പുവരുത്തും. വെളിപ്പെടുത്തലിന് തയാറായ സ്ത്രീകളെ കമീഷൻ പ്രശംസിച്ചു.
പലരും തങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചവരുടെ പേരുകൾ വെളിപ്പെടുത്തിയതല്ലാതെ നിയമനടപടിക്ക് തയാറായിരുന്നില്ല. ഇതേ തുടർന്നാണ് വനിത കമീഷൻ രംഗത്തുവന്നത്.
ഒക്ടോബർ അഞ്ചിനുശേഷം നിരവധി സ്ത്രീകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ലൈംഗിക പീഡനത്തിന് ശ്രമിച്ചതായി വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.