ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ഞെട്ടിക്കുന്നത് -ദേശീയ വനിതാ കമ്മീഷന്‍

ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ഞെട്ടിക്കുന്നത് -ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: കന്യസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുലക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ഞെട്ടിക്കുന്നതാണെന്ന് ദേശീയ വനിതാ കമ്മീഷന്‍. അപ്പീലുമായി പ്രോസിക്യൂഷന്‍ മുന്നോട്ട് പോകണമെന്നും കമ്മീഷന്‍ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.

അതേസമയം, പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു. പരാതിപ്പെടുന്നവര്‍ക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വിധി പഠിച്ച ശേഷമേ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോ എന്ന് പറയാനാകൂ എന്നും അവര്‍ വ്യക്തമാക്കി.

കോടതി മുറിക്കുള്ളില്‍ വെച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം എന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചത്. അപ്പീല്‍ പോകണമെന്നും അഭയ കേസില്‍ നീതി ലഭിച്ചത് 28 വര്‍ഷത്തിന് ശേഷമാണെന്നും അവര്‍ പറഞ്ഞു.

കുറവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെ കന്യാസ്ത്രീയെ ഫ്രാങ്കോ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്.

Tags:    
News Summary - national women commission statement on Bishop Franco Mulakkal rape case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.