ന്യൂഡൽഹി: ബോളിവുഡ് നടി സൈറ വസീമിനു നേർക്ക് വിമാനത്തിൽ ഉണ്ടായ പീഡനശ്രമത്തിൽ ദേശീയ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ഒരു സ്ത്രീക്കെതിരെ പീഡനശ്രമം നടക്കുേമ്പാൾ അതിനെ തടയിടാൻ എയർ വിസ്താര ജീവനക്കാരെ പരിശീലിപ്പിച്ചില്ല. ഇതിന് എയർ വിസ്താരക്കെതിരെ നോട്ടീസ് അയക്കുകയാണെന്നും ദേശീയ വനിതാ കമീഷൻ ആക്ടിങ് ചെയർപേഴ്സൺ രേഖ ശർമ പറഞ്ഞു.
ഇത്തരം വിഷയങ്ങൾ വെച്ചുപുലർത്തിെല്ലന്നാണ് നിലപാടെങ്കിൽ എന്തുെകാണ്ടാണ് എയർ വിസ്താര പ്രതിയുടെ പേര് വെളിപ്പെടുത്താത്തത്. പേര് വെളിപ്പെടുത്തുന്നത് പ്രധാനമാണ്. സംഭവം അറിയിച്ചിട്ടും ജീവനക്കാർ സഹായിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. എന്തു സഹായത്തിനും തങ്ങൾ സൈറയോടൊപ്പം എപ്പോഴുമുണ്ടെന്നും രേഖ ശർമ വ്യക്തമാക്കി.
അതിനിടെ, ഡൽഹി വനിതാ കമീഷൻ സ്വാതി മലിവാളും എയർ വിസ്താരക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതിയുടെ പേരുവിവരങ്ങൾ നൽകണമെന്ന് ആവശ്യെപ്പട്ടാണ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ എയർ വിസ്താരയുടെ വിമാനത്തിൽ വെച്ച് അപമാനിക്കപ്പെട്ടുവെന്ന് ബോളിവുഡ് നടി സൈറ വസീം ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. വിമാനത്തിലെ വെളിച്ചക്കുറവ് മുതലെടുത്ത് പിറകിെല സീറ്റിലിരുന്നയാൾ കാലുകൊണ്ട് ദേഹത്ത് ഉരസിയെന്നും കുറേ സമയം ഇത് തുടർന്നുവെന്നും വിമാന ജീവനക്കാരോട് സഹായം അഭ്യർഥിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിപ്പെട്ടിരുന്നു. സൈറയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ സംഭവത്തിൽ എയർ വിസ്താര സൈറയോട് ഖേദപ്രകടനം നടത്തി. വിമാനം ലാൻഡിങ്ങിനിടെ അനങ്ങാൻ പാടില്ലാത്തതിനാലാണ് സഹായിക്കാൻ സാധിക്കാതിരുന്നതെന്ന് അധികൃതർ വിശദീകരണം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.