ജോസഫൈന്‍റെ പ്രസ്താവന രാഷ്ട്രീയപരമെന്ന് ദേശീയ വനിത കമീഷൻ

ന്യൂഡൽഹി: സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍റെ പ്രസ്താവന രാഷ്ട്രീയ പരമെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ. കേരളത്തിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനം ഗൗരവമായി കാണണമെന്നും രേഖ ശർമ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇത് സംബന്ധിച്ച് നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കാനായി കേരളത്തിലെ ഡി.ജി.പിയെ കാണുമെന്നും രേഖ ശർമ വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിർബന്ധിത പരിവർത്തനം നടക്കുന്ന സംസ്ഥാനം കേരളമാണെന്നും രേഖ ശർമ പറഞ്ഞു.

കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന ദേശീയ വനിത കമീഷൻ അധ്യക്ഷയുടെ പരാമർശത്തെ സംസ്ഥാന വനിത കമീഷൻ അധ്യക്ഷ തള്ളിക്കളയുകയും പ്രസ്താവന രാഷ്ട്രീയപരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.

Tags:    
News Summary - National womens commission chairperson Rekha Sharma-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.