ദേശീയഗാനം:  സംസ്ഥാനങ്ങള്‍ക്ക്  കേന്ദ്ര നിര്‍ദേശം


ന്യൂഡല്‍ഹി: സിനിമ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. കോടതി ഉത്തരവ് ശരിയായ രീതിയില്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ‘‘സിനിമ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണം. അതിനുമുന്നോടിയായി തിയറ്ററിന്‍െറ വാതിലുകളെല്ലാം അടക്കണം. ദേശീയഗാനം തുടങ്ങുമ്പോള്‍ തിയറ്ററിലുള്ള എല്ലാവരും എഴുന്നേറ്റുനില്‍ക്കണം’’ -കത്തില്‍ പറയുന്നു.

‘‘ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ സ്ക്രീനില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കണം. ദേശീയഗാനത്തിന്‍െറ ചുരുക്കരൂപം അനുവദിക്കരുത്. ഒരു പ്രദര്‍ശനത്തിലും ദേശീയഗാനത്തിന്‍െറ വികലചിത്രീകരണം അനുവദിക്കരുത്’’ -ആഭ്യന്തര മന്ത്രാലയം പറയുന്നു.

Tags:    
News Summary - nationl anthem centrel give diraectios to states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.