നവീൻ പട്നായിക്ക് യുഗം അവസാനിക്കുന്നു? ഒഡിഷയിൽ വലിയ ഒറ്റകക്ഷിയാകാൻ ബി.ജെ.പി

ഒഡിഷ: ഒഡിഷയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 23 വർഷമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി നവീൻ പട്നായിക്കിനും ബിജു ജനതാദളിനും (ബി.ജെ.ഡി) തിരിച്ചടി. ഇതുവരെയുള്ള ഫലം പുറത്തുവന്നപ്പോൾ ആകെയുള്ള 147 സീറ്റുകളിൽ 70 സീറ്റിൽ ബി.ജെ.പിയാണ് മുന്നിൽ. ഭരണകക്ഷിയായ ബി.ജെ.ഡി 61 സീറ്റിലേക്ക് ചുരുങ്ങി.

കോൺഗ്രസ് 13 സീറ്റിലും സി.പി.എം ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. സ്വതന്ത്രർ രണ്ടു സീറ്റിൽ മുന്നിട്ടുനിൽക്കുന്നു. സംസ്ഥാനം ഭരിക്കാനുള്ള മാന്ത്രിക സംഖ്യ 74 ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സർവാധ്യപത്യമാണ്. ആകെയുള്ള 21 സീറ്റുകളിൽ 19 സീറ്റിലും ബി.ജെ.പിയുടെ മുന്നേറ്റമാണ്. ബി.ജെ.ഡിയും കോൺഗ്രസും ഓരോ സീറ്റിൽ ലീഡ് ചെയ്യുന്നു. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നത്.

2019ൽ നിയമസഭയിൽ 147ൽ 115 സീറ്റുകൾ നേടിയാണ് ബി.ജെ.ഡി-ബി.ജെ.പി സഖ്യം ഭരണം നിലനിർത്തിയത്. നവീൻ പട്‌നായിക്കിന്റെ അനാരോഗ്യമാണ് ബി.ജെ.ഡിക്ക് ഇത്തവണ തിരിച്ചടിയായത്. കൂടാതെ, പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിന്റെ താക്കോൽ കാണാതായതുൾപ്പടെയുള്ള വിഷയങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനവിഷയങ്ങളായി.

ഇത്തവണ കൂടി നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയാകുന്ന വ്യക്തിയെന്ന നേട്ടം നവീന് സ്വന്തമാകുമായിരുന്നു. എക്‌സിറ്റ് പോൾ സർവേകൾ ശരിവെക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ മുന്നേറ്റം.

Tags:    
News Summary - Naveen Patnaik Era Ending? BJP to become single largest party in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.