അമൃത്സർ: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു ആറുമാസമായി തന്റെ വീടിന്റെ വൈദ്യുതി ബില്ല് അടച്ചിട്ടെന്ന് റിപ്പോര്‍ട്ടുകള്‍. സിദ്ദു ആറുമാസമായി അമൃത്സറിലുള്ള തന്റെ വീടിന്റെ വൈദ്യുതി ബില്ല് അടച്ചിട്ടില്ലെന്ന് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (പി.എസ്.പി.സി.എൽ) ആണ് വെളിപ്പെടുത്തിയത്. 4,22,330 രൂപയാണ് സിദ്ദുവിന്റെ കുടിശ്ശിക.
കഴിഞ്ഞ ദിവസമാണ് പി.എസ്.പി.സി.എൽ സിദ്ദുവിന്റെ വീട്ടിലെ കുടിശ്ശികയുടെ വിവരം പുറത്തുവിട്ടത്. എന്നാൽ, ഇതുവരെ സിദ്ദുവിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടില്ല. വൈദ്യുതി ബില്ല് അടക്കാത്തതിന്റെ പേരിൽ സിദ്ദു വാർത്തകളിൽ ഇടംപിടിക്കുന്നത് ഇതാദ്യമായല്ല. 2021 ജൂലൈയിൽ മാസങ്ങളോളം ബില്ല് അടക്കാതിരുന്നതിനെ തുടർന്ന് സിദ്ദുവിന് 8,74,784 രൂപയോളം ഒരുമിച്ച് അടക്കേണ്ടി വന്നിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സിദ്ദുവിനെതിരെ ഇതെല്ലാം ബി.ജെ.പി ആയുധമാക്കുകയാണ്. ഒരുവശത്ത് നാടിനെ കൊള്ളയടിക്കുന്ന മാഫിയകളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന സിദ്ദു മറുവശത്തുകൂടി സ്വന്തം നാടിനെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. പി.എസ്.പി.സി.എൽ എന്തുകൊണ്ടാണ് സിദ്ദുവിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാത്തത് എന്നും പഞ്ചാബിലെ മുതിർന്ന ബി.ജെ.പി നേതാവ് വിനീത് ജോഷി ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.