സിദ്ദു ടി.വി പരിപാടിയിൽ പങ്കെടുക്കരുതെന്ന് നിയമോപദേശം

ചണ്ഡീഗഢ്: മുൻക്രിക്കറ്ററും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദു ടി.വി പരിപാടികളിൽ പങ്കെടുക്കെരുതെന്ന് നിയമോപദേശം. മന്ത്രിമാർ അവരുടെ സ്വാകാര്യ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് മുതിർന്ന അഭിഭാഷകർ നിയോപദേശം നൽകിയത്. കഴിഞ്ഞ ആഴ്ചയാണ് സിദ്ദു സാസ്കാരിക മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. 

മന്ത്രിയായാലും ടി.വി പരിപാടികളിൽ പങ്കെടുക്കുന്നത് തുടരുമെന്ന് സിദ്ദു മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് അമരീന്ദറാണ് നിയമോപദേശം തേടിയത്. മാസത്തിൽ നാലു ദിവസം രാത്രി ഏഴു മണിമുതൽ രാവിലെ ആറു മണിവരെ ടി.വി പരിപാടിയിൽ പങ്കെടുക്കുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്ന് സിദ്ദു പ്രതികരിച്ചിരുന്നു. രാത്രി ആറു മണിക്ക് ശേഷം താനെന്ത് ചെയ്യുന്നുവെന്നത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

നിയമപരമായി തടസമുണ്ടെങ്കിൽ സാംസ്കാരിക വകുപ്പ് അദ്ദേഹത്തിൽ നിന്ന് മാറ്റുമെന്ന് അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. അനുവദനീയമെങ്കിൽ അദ്ദേഹം പരിപാടികളിൽ പങ്കെടുക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. 
 

Tags:    
News Summary - Navjot Sidhu, Interrupted? Government Advised Against His TV Appearances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.