ഇസ്ലാമാബാദ്: കർതാർപുർ അതിർത്തി ഇടനാഴിയുെട തറക്കല്ലിടൽ ചടങ്ങിലേക്ക് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദുവിനെ ക്ഷണിച്ച് പാകിസ്താൻ. പാകിസ്തൻ സന്ദർശനത്തിനും നവംബർ 28ന് നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ പെങ്കടുക്കുന്നതിനുമാണ് പാക് വാർത്താ വിതരണ മന്ത്രി ഫവാദ് ചൗധരി സിദ്ദുവിനെ ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഇംറാൻ ഖാനാണ് ചടങ്ങിൽ ഉദ്ഘാടകൻ. സിദ്ദു ചടങ്ങിൽ പെങ്കടുക്കുമെന്ന് അറിയിച്ചതായും ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
നവംബർ 28ലെ പരിപാടിയിലേക്കുള്ള ക്ഷണം സന്തോഷപൂർവം സ്വീകരിക്കുന്നുവെന്ന് സിദ്ദുവും വ്യക്തമാക്കി. പാക് പ്രധാനമന്ത്രി തെൻറ സുഹൃത്താണ്. അദ്ദേഹം എപ്പോൾ വിളിച്ചാലും സന്തോഷത്തോടെ രാജ്യം സന്ദർശിക്കും. തെൻറ സന്തോഷം അറിയിക്കാൻ വാക്കുകളില്ലെന്നും സിദ്ദു പറഞ്ഞു.
പാകിസ്താനിലെ ഗുരുദ്വാരയിലേക്ക് ഇന്ത്യയുെട അതിർത്തി ജില്ലയായ ഗുരുദാസ്പൂരിൽ നിന്ന് ഇടാഴി നിർമിക്കണമെന്ന് സിഖ് സമുദായത്തിെൻറ ദീർഘകാലമയുള്ള ആവശ്യമാണ്. ഇൗ പ്രദേശത്തെ ഇടനാഴിയുടെ ജോലി പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.